ഇരിങ്ങാലക്കുട ഉപജില്ലാ സ്‌കൂൾ കലോൽസവം; ലോഗോ പ്രകാശനം ചെയ്തു
🌐 Select your Language:
Current: മലയാളം
Current: മലയാളം
ഇരിങ്ങാലക്കുട ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 10 മുതൽ; ലോഗോ പ്രകാശനം ചെയ്തു.
ഇരിങ്ങാലക്കുട : അവിട്ടത്തൂർ എൽബിഎസ്എം ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 10 മുതൽ 13 വരെ നടക്കുന്ന ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ വേളൂക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ഉണ്ണികൃഷ്ണൻ, ജില്ല പഞ്ചായത്തംഗം ജോസ് .ജെ ചിറ്റിലപ്പിള്ളി , എഇഒ എം.എസ് .രാജീവ്, എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. പഞ്ചായത്ത് മെമ്പറും, പബ്ലിസിറ്റി ചെയർമാനുമായ ബിന്ദു വി.സതീശൻ അധ്യക്ഷത വഹിച്ചു. ബി.പി. സി. സരിത എ കണിച്ചായി, സ്കൂൾ മാനേജർ എ. സി. സുരേഷ്, ജനറൽ കൺവീനർ ഡോ.എ. വി. രാജേഷ്, പ്രധാനധ്യാപിക എൻ .എസ് . രജനിശ്രീ , പബ്ലിസിറ്റി കമിറ്റകമ്മിറ്റി സൈമൺ കൺവീനർമാരായ സൈമൺ ജോസ് , ഡോ ദിവ്യ എ ജെ പഞ്ചായത്തംഗങ്ങൾ, സംഘാടകസമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Get more updates from Pudukad News on Google




