ഗുരുവായൂരിൽ ചൊവ്വാഴ്ച വ്യാപാരികളുടെ വിളക്ക് ആഘോഷം

Current: മലയാളം
ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശിയോടനുബന്ധിച്ച് ചൊവ്വാഴ്ച വ്യാപാരികളുടെ വിളക്ക് ആഘോഷം നടക്കും. രാവിലെയും ഉച്ചകഴിഞ്ഞും കാഴ്‌ചശീവേ ലിക്ക് തിരുവല്ല രാധാകൃഷ്‌ണ ൻ്റെ മേളം. സന്ധ്യയ്ക്ക് ഹരിനന്ദ് പുതു ക്കോടിന്റെ തായമ്പക. രാത്രി വിളക്കെഴുന്നള്ളിപ്പ്.
മേൽ പു ത്തൂർ ഓഡിറ്റോറിയത്തിൽ രാവി ലെ 9ന് അഷ്ടപദി.തുടർന്ന് വ്യാപാരികളുടെ കു ടുംബാംഗങ്ങൾ അവതരി പ്പിക്കു ന്ന കലാപരിപാടി. 5ന് ജി.വി.രാമനാക്കൻ്റെ നേത്യ ത്വത്തിൽ ഗുരു വായൂർ ഭജനമണ്ഡലിയുടെ സമ്പ്രദായ ഭജന.മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ സന്ധ്യയ്ക്ക് കിഴ ക്കേനട ദീപ സ്തംഭത്തിനുമുന്നിൽ നാണയ പറ സമർപ്പി ക്കും. 6.45ന് വ്യാപാരി ഏകാദശിവിളക്ക് പുര സ്‌കാരം മ ദ്ദളവിദ്വാൻ തിരുവില്വാ മല തൃപ്പാളൂർ കണ്ണൻ നായർക്ക് സമ്മാനിക്കും.7ന് കൽപാത്തി ബാലകൃഷ്‌ണൻ, ചിറയ്ക്കൽ നിധീഷ് എന്നിവരുടെ ഇരട്ടത്തായമ്പക എന്നിവ ഉണ്ടാകും
.തിങ്കളാഴ്ച പാരമ്പര്യ അവകാ ശികളായ വാരിയർ സംഘ ത്തിന്റെ (പത്തുകാരുടെ) വകയായ വിളക്കാണ് കാഴ്‌ച ശി വേലിക്ക് ചെറുശ്ശേരി കുട്ടൻ മാരാരുടെ പഞ്ചാരി മേളം അ കമ്പടിയായി സന്ധ്യക്ക് വലിയ നിറമാല, ചുറ്റുവിളക്ക്, ഗു രുവായൂർ ഗോപൻമാരാർ, കക്കാട് രാജപ്പൻമാരാർ എന്നി വരുടെ തായമ്പക, രാത്രി ഇടയ്ക്ക, നാഗസ്വരത്തോടെ വി ളക്കെഴുന്നള്ളിപ്പ് എന്നിവയും ഉണ്ടായി





