Skip to content
November 10, 2026
⌕

ഭാഷാവാരാചരണവും കലാമത്സരങ്ങളും

November 10, 2026
Share this post to

കൊടുങ്ങല്ലൂർ : പൈതൃകവും ആവാസ വ്യവസ്ഥയും അപ്രത്യക്ഷമാകുന്നതോടെ അതിനോട് ബന്ധപ്പെട്ട പദാവലി മാഞ്ഞു പോകുമെന്ന് വനമിത്ര അവാർഡ് ജേതാവും എഴുത്തുകാരനുമായ വി.കെ.ശ്രീധരൻ പ്രസ്‌താവിച്ചു.

കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി കൊടുങ്ങല്ലൂർ താലൂക്ക് ഓഫീസ് സ്റ്റാഫിന്റെ കൂട്ടായ്മയായ “കെയർ” സംഘടിപ്പിച്ച മലയാള ദിനാചരണ ഭരണഭാഷ വാരാഘോഷത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കൊടുങ്ങല്ലൂർ തഹസിൽദാർ കെ പി രമേശൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഡെപ്യൂട്ടി തഹസിൽദാർ എം എക്സ് ഫിലോമിന അധ്യക്ഷത വഹിച്ചു.

ഭൂരേഖാ തഹസിൽദാർ വി.എം സിജ, കെയർ പ്രസിഡന്റ് കെ.എ. റസിയ, സെക്രട്ടറി എ ആതിര എന്നിവർ പ്രസംഗിച്ചു.

നവംബർ 1 മുതൽ 7 വരെ കെയറിന്റെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങളും പരിപാടികളും സംഘടിപ്പിരുന്നു.

Get more updates from Pudukad News on Google