Skip to content
November 16, 2026
⌕

ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തിൽ ദേശവിളക്ക് മഹോത്സവം 18ന്

November 15, 2026
Share this post to

ഇരിങ്ങാലക്കുട : എസ്.എൻ.ബി.എസ്. സമാജംവക വിശ്വനാഥപുരം ക്ഷേത്രത്തിലെ ദേശവിളക്ക് മഹോത്സവം നവംബർ 18ന് ആഘോഷിക്കും.
മഹോത്സവത്തിന്റെ ഭാഗമായി പുലർച്ചെ 5.30ന് ഗണപതിഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും നടക്കും.
രാവിലെ 8 മണിക്ക് അമ്പല നിർമ്മാണവുമായി ബന്ധപ്പെട്ട കാൽനാട്ട് കർമ്മവും വൈകീട്ട് 6 മണിക്ക് അമ്പല സമർപ്പണവും നടക്കും.
വൈകീട്ട് 6.30ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് നടക്കും. മഠത്തിക്കര ശ്രീ ധർമ്മദൈവ ക്ഷേത്രത്തിൽ നിന്നും തേരിന്റെയും വാദ്യമേളങ്ങളുടെയും, ചിന്തുപാട്ടിന്റെയും അകമ്പടിയോടെ പുറപ്പെട്ട് എഴുന്നള്ളിപ്പ് വിശ്വനാഥപുരം ക്ഷേത്രത്തിൽ എത്തിച്ചേരും.
രാത്രി 8 മണിക്ക് ദീപാരാധനയും ദീപക്കാഴ്ചയും തുടർന്ന് പ്രസാദഊട്ടും ശാസ്താംപാട്ടും നടക്കും.
രാത്രി 12.30ന് എഴുന്നള്ളിപ്പും മംഗളപൂജയും ഉണ്ടായിരിക്കും.

Get more updates from Pudukad News on Google