34 ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലാക്കി

34 ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലാക്കി

സ്റ്റേഷൻ റൗഡിയും 34  ക്രിമിനൽക്കേസിലെ പ്രതിയുമായ എടതിരുത്തി പുളിഞ്ചുവട് സ്വദേശി ചൂണ്ടയിൽ വീട്ടിൽ  ജിനേഷ് (39) നെ  കാപ്പ ചുമത്തി ആറ് മാസക്കാലത്തേക്ക്  ജയിലിലാക്കി. 

റൂറൽ ജില്ല പോലീസ് മേധാവി ബി.കൃഷ്ണകുമാർ നല്കിയ ശുപാർശയിൽ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.

ജിനേഷ് മതിലകം, കൈപമംഗലം, കാട്ടൂർ , വലപ്പാട് പോലീസ് സ്റ്റേഷൻ പരിധികളിലായി വധശ്രമം, വീടുകയറി ആക്രമണം, ആയുധ നിയമപ്രകാരമുള്ള കുറ്റകൃത്യം, അടിപിടി, മയക്ക് മരുന്ന് വിൽപ്പനക്കായി കൈവശം സൂക്ഷിക്കുക, മയക്കുമരുന്ന് ഉപയോഗം എന്നിങ്ങനെയുള്ള 34  കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ മൂന്ന് തവണ കാപ്പ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ് ഐ ഋഷിപ്രസാദ് നേതൃത്വം നൽകി.

Spread the love
See also  മുടിക്കോട് മേൽപ്പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരു കാർ തലകീഴായി മറിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top