ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

സ്റ്റേഷൻ റൗഡിയും നിരവധി  ക്രിമിനൽ കേസിലെ പ്രതിയുമായ ആളൂർ സ്വദേശിയെ കാപ്പ ചുമത്തി നാടുകടത്തി.ആളൂർ വള്ളിവട്ടത്തുക്കാരൻ വീട്ടിൽ  തിലകൻ (53) നെയാണ് ആളൂർ പോലീസ് കാപ്പ ചുമത്തി മൂന്ന് മാസക്കാലത്തേക്ക് നാടുകടത്തിയത്. 

തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണ കുമാർ  നല്കിയ ശുപാർശയിൽ തൃശ്ശൂർ റേഞ്ച് ഡിഐജി ടി. നാരയണൻ  ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.

തിലകൻ ആളൂർ, കൊടകര പോലീസ് സ്റ്റേഷൻ പരിധികളിലായി മൂന്ന് വധശ്രമക്കേസിലും, പൊതുമുതൽ നശിപ്പിച്ച കേസ്സിലും, തട്ടിപ്പ് കേസ്സിലും, മോഷണക്കേസിലും,  അടിപിടിക്കേസിലും പൊതുസ്ഥലത്ത് പരസ്യമായി മദ്യപിക്കുക തുടങ്ങിയ കേസുകളിൽ പ്രതിയാണ്.

കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും ആളൂർ പോലീസ് സ്റ്റേഷൻ ജിഎസ്ഐ ജയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജിബിൻ എന്നിവർ എന്നിവർ പ്രധാന പങ്ക് വഹിച്ചു.

Spread the love
See also  പൂങ്കുന്നത്തെ ഒരു വീട്ടിൽ നിന്ന് 18 മലമ്പാമ്പ് കുഞ്ഞുങ്ങളെ കണ്ടെത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top