അമ്പലക്കടവിൽ ഒളിച്ചാറാടി തൊട്ടിപ്പാൽ ഭഗവതി
ആറാട്ടുപുഴ ദേവസംഗമത്തിലെ പ്രധാന പങ്കാളി തൊട്ടിപ്പാൾ ഭഗവതിയുടെ ഒളിച്ചാറാട്ട് നടന്നു. ശനിയാഴ്ച വൈകീട്ട് ഏഴിന് ഭഗവതിയെ പണി കാെട്ടി ആറാട്ടിന് പുറത്തേക്ക് എഴുന്നള്ളിച്ചു. തുടർന്ന്
കുറുമാലിപ്പുഴയിലെ മുളങ്ങ് അമ്പലക്കടവിൽ ആറാട്ട്. ഈ സമയം വാദ്യങ്ങൾ പതിവില്ല. ആനയുടെ കഴുത്തിൽ മണി കെട്ടില്ല, ആറാട്ട് സമയത്ത് ശംഖ് ഊതുകയുമില്ല. അമ്പലക്കടവ് ക്ഷേത്രത്തിലെ ശാസ്താവ് അറിയാതെ കടവിൽ വന്ന് ആറാട്ടു നടത്തി പോകുന്നു എന്നാണ് സങ്കൽപം.
ആറാട്ടു കഴിഞ്ഞ് നാഗസ്വരത്തിൻ്റെ അകമ്പടിയിൽ തിരിച്ചെഴുന്നള്ളിപ്പ്. ആറാട്ടുകടവ് മുതൽ ക്ഷേത്രനട വരെ വഴിക്ക് ഇരുവശവും നാട്ടുകാർ കർപ്പൂര ദീപം തെളിയിച്ച് ഭഗവതിയെ എതിരേറ്റു. ഊരാള ഇല്ലമായ അത്താഴ പൂജ, ശ്രീഭൂതബലി എന്നിവയ്ക്ക് ശേഷം നടയടച്ചു.



