ബഹ്‌റൈനിൽ ഡ്രോണുകൾക്ക് സമ്പൂർണ്ണ നിരോധനം; സുരക്ഷാ മുൻകരുതലുമായി ആഭ്യന്തര മന്ത്രാലയം

ബഹ്‌റൈനിൽ ഡ്രോണുകൾക്ക് സമ്പൂർണ്ണ നിരോധനം; സുരക്ഷാ മുൻകരുതലുമായി ആഭ്യന്തര മന്ത്രാലയം

രാജ്യത്ത് ഡ്രോണുകൾ ഉപയോഗിക്കുന്നതിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും പൗരന്മാരുടെ സംരക്ഷണം മുൻനിർത്തിയുമാണ് ഈ അടിയന്തര നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധനം നിലനിൽക്കും.

മേഖലയിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഇറാനിയൻ ഭാഗത്തുനിന്നുള്ള സുരക്ഷാ ഭീഷണികളും കണക്കിലെടുത്താണ് ഈ മുൻകരുതൽ. നിരോധനം ലംഘിച്ചു പറത്തുന്ന ഡ്രോണുകൾ ഉടനടി വെടിവെച്ചിടാനും നശിപ്പിക്കാനും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

The post ബഹ്‌റൈനിൽ ഡ്രോണുകൾക്ക് സമ്പൂർണ്ണ നിരോധനം; സുരക്ഷാ മുൻകരുതലുമായി ആഭ്യന്തര മന്ത്രാലയം appeared first on Express Kerala.

Spread the love
Scroll to Top