സ്വര്‍ണവില കുതിച്ചുകയറി;പവന് കൂടിയത് 1440 രൂപ

സ്വര്‍ണവില കുതിച്ചുകയറി;പവന് കൂടിയത് 1440 രൂപ

കേരളത്തില്‍ സ്വര്‍ണവില കുതിച്ചുകയറി. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള വിപണിയിലും വില ഉയരുകയാണ്.കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 1440 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 180 രൂപയും കൂടി. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്റെ വില 13885 രൂപയാണ്. ഒരു പവന്റെ ഇന്നത്തെ വില 111080 രൂപയായി ഉയര്‍ന്നു. അതേസമയം, വെള്ളിയുടെ വിലയും ഇന്ന് ഉയര്‍ന്നിട്ടുണ്ട്. ഗ്രാം സ്വര്‍ണത്തിന്റെ വില 255 ആയി. പത്ത് ഗ്രാമിന് 2550 രൂപയുമായി. സ്വര്‍ണത്തിന്റെ മറ്റു കാരറ്റുകളിലും വില ഉയര്‍ന്നിട്ടുണ്ട്.18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11410 രൂപയാണ് ഇന്നത്തെ വില. ഒരു പവന് 91280 രൂപ നല്‍കണം. അതേസമയം, 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8885 രൂപയും പവന് 71080 രൂപയുമാണ് നല്‍കേണ്ടത്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5730 രൂപയും പവന് 45840 രൂപയുമാണ് ഇന്നത്തെ വില. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 4683 ആയി ഉയര്‍ന്നു. വ്യാപാരം നടക്കുന്നതിനാല്‍ ഇതില്‍ ഇനിയും മാറ്റം വന്നേക്കും.

Spread the love
See also  പൂങ്കുന്നത്തെ ഒരു വീട്ടിൽ നിന്ന് 18 മലമ്പാമ്പ് കുഞ്ഞുങ്ങളെ കണ്ടെത്തി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top