സംയുക്ത കർഷക തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ പുതുക്കാട് മണ്ഡലത്തിലെ എൽഡിഎഫ്
സ്ഥാനാർത്ഥി കെ.കെ. രാമചന്ദ്രൻ്റെ പ്രചരണാർത്ഥം
ആരവം എന്ന പേരിൽ
കലാജാഥ സംഘം മണ്ഡലത്തിലെ ഉന്നതികളിൽ പര്യടനം ആരംഭിച്ചു.
നാടൻ ശീലുകൾ നിറച്ച
ആരവം കലാ ജാഥ ആമ്പല്ലൂർ കേളി ഉന്നതിയിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. ബികെഎംയു പുതുക്കാട് മണ്ഡലം സെക്രട്ടറി
പി.എം. നിക്സൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി
സെക്രട്ടറി പി.കെ. ശിവരാമൻ, ഇ.കെ. അനൂപ്, ബികെഎംയു മണ്ഡലം പ്രസിഡണ്ട്
പി.സി. സാജു, കെ.എ. സുരേഷ്, പി.വി. മണി, സുരേഷ് പി. കുട്ടൻ എന്നിവർ സംസാരിച്ചു.




