തൃശൂരിൽ രേഖകളില്ലാതെ കൊണ്ടുപോയ 9 ലക്ഷം രൂപ പിടികൂടി

തൃശൂരിൽ രേഖകളില്ലാതെ കൊണ്ടുപോയ 9 ലക്ഷം രൂപ പിടികൂടി

തൃശൂർ നഗരത്തിൽ നിന്ന് രേഖകളില്ലാത്ത 9 ലക്ഷം രൂപ പിടികൂടി. തൃശൂരിലെ ഒരു വ്യാപാരിയിൽ നിന്നാണ് പണം പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാപാരിയുടെ കാറിൽ നിന്ന് ഇലക്ഷൻ ഫ്ലൈയിംഗ് സ്‌ക്വാഡാണ് പണം പിടികൂടിയത്.

അതേസമയം പഴം മൊത്തക്കച്ചവടക്കാരനായ വ്യാപാരി തന്റെ ബിസിനസ് ആവശ്യങ്ങൾക്കാണ് പണം കൊണ്ടുപോയതെന്ന് ഫ്ലൈയിംഗ് സ്‌ക്വാഡിനെ അറിയിച്ചു. എന്നാൽ രേഖകൾ ഹാജരാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ല.

Spread the love
See also  16-05-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top