സ്വർണ്ണവില കുത്തനെ ഇടിഞ്ഞു;പവന് കുറഞ്ഞത് 2200 രൂപ

സ്വർണ്ണവില കുത്തനെ ഇടിഞ്ഞു;പവന് കുറഞ്ഞത് 2200 രൂപ

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ കുറഞ്ഞു.ഒരു ഗ്രാം സ്വർണത്തിന് 275 രൂപ താഴ്‌ന്ന് 14000 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് 2200 രൂപ കുറഞ്ഞ് 1,12000 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും സ്വർണവിലയില്‍ ഇടിവുണ്ടായത്.ജൂണ്‍ ഒന്നുമുതല്‍ മാറ്റമില്ലാതെ തുടർന്ന സ്വർണവിലയില്‍ ജൂണ്‍ നാലാം തീയതിയാണ് ചെറിയൊരു കുറവുണ്ടായത്. ഒരു ഗ്രാം സ്വർണത്തിന് 10 രൂപ കുറഞ്ഞ് 14, 310 രൂപയായിരുന്നു. പവന് 80 രൂപ കുറഞ്ഞ് 1,14,480 രൂപയിലുമെത്തിയിരുന്നു. പിന്നീട് വിലയില്‍ വീണ്ടും മാറ്റമുണ്ടാകുകയായിരുന്നു. സ്വർണ വിലയില്‍ താത്കാലികമായി ചാഞ്ചാട്ടം തുടരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

Spread the love
See also  ചെന്ത്രാപ്പിന്നിയിൽ വ്യാപാരിയെ പിന്തുടർന്നെത്തിയ യുവാവ് സ്വർണ്ണമാല കവർന്ന് രക്ഷപ്പെട്ടു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top