തൃശൂരില്‍ ബുധനാഴ്ച നഴ്‌സുമാരുടെ സൂചന പണി മുടക്ക്. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കാനിരുന്ന ചർച്ച മാറ്റിവച്ച സാഹചര്യത്തിലാണ് പണിമുടക്ക്.ആശുപത്രികളില്‍ മൂന്നിലൊന്നു നഴ്സ് മാർ ജോലി ചെയ്യും.മറ്റു ജില്ലകളില്‍ നഴ്‌സുമാർ നാളെ കരിദിനം ആചരിക്കും. തൃശ്ശൂരില്‍ സമരതിനിടെ പൊലീസ് മർദിച്ചതില്‍ പ്രതിഷേധിച്ചാണ് കരിദിനം ആചരിക്കുന്നത്.
തൃശ്ശൂരില്‍ ജൂബിലി മിഷൻ, അമല ആശുപത്രികളിലെ തൊഴില്‍ പ്രശ്‌നം ചൂണ്ടിക്കാട്ടി ജില്ലാ ലേബർ ഓഫീസിലേക്ക് യുഎൻഎയുടെ നേതൃത്വത്തില്‍ നേഴ്‌സുമാർ നടത്തിയ സമരത്തില്‍ സംഘർഷമുണ്ടാവുകയും കലക്‌ട്രേറ്റില്‍ പ്രവേശിച്ച നഴ്‌സുമാർക്കെതിരെ പൊലീസ് ലാത്തി വീശുകയും ചെയ്തിരുന്നു. പിന്നീട് ജില്ലാ ലേബർ ഓഫീസ് നേഴ്‌സുമാർ ഉപരോധിച്ചു.



