September 10, 2026

സ്വര്‍ണം തിരിച്ചുകയറി; ഇന്നും വില ഉയര്‍ന്നു

സ്വര്‍ണം തിരിച്ചുകയറി; ഇന്നും വില ഉയര്‍ന്നു

കേരളത്തില്‍ സ്വര്‍ണവില ഉയരുന്നു. ഏതാനും ദിവസങ്ങളായി വില കുറഞ്ഞു വരികയായിരുന്നു. 1.06 ലക്ഷം രൂപ വരെ കുറഞ്ഞ ശേഷം വീണ്ടും ഉയരാന്‍ തുടങ്ങി.ഇന്നലെ വലിയ തോതില്‍ വില കൂടി. ഇന്നും വില ഉയര്‍ന്നു. വരുംദിവസങ്ങളിലും ഈ ട്രെന്‍ഡ് തുടരുമെന്നാണ് വിലയിരുത്തല്‍.ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ വര്‍ധിച്ച്‌ 13665 രൂപയായി. പവന് 360 രൂപ ഉയര്‍ന്ന് 109320 രൂപയുമായി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11230 രൂപയും എട്ട് ഗ്രാമിന് 89840 രൂപയുമായി. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8745 രൂപയും എട്ട് ഗ്രാമിന് 69960 രൂപയുമായി. 9 കാരറ്റ് ഗ്രാമിന് 5640 രൂപയും പവന് 45120 രൂപയുമായി. വെള്ളി പത്ത് ഗ്രാമിന് ഇന്ന് 2600 രൂപയാണ് വില.

Spread the love
See also  PUDUKADNEWS.com ഇരുചക്രവാഹനത്തിൽ ഇടിച്ച് നിർത്താതെ പോയ കാർ ഡ്രൈവർ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *