നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്കൻ അറസ്റ്റിൽ

നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്കൻ അറസ്റ്റിൽ

സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി മധ്യവയസ്കൻ അറസ്റ്റിൽ. പുത്തൻപീടിക സ്വദേശി പുളിക്കൽ വീട്ടിൽ സന്തോഷ് (57) നെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

ചെമ്മാപ്പിള്ളി കായംമ്പിള്ളി ആലിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. ഈ പ്രദേശത്ത് സ്കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും ലഹരി ഉത്പന്നങ്ങൾ വ്യാപകമായി വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

Spread the love
See also  ബൈക്ക് ഡിവൈഡറിൽ ഇടിച്ച് യുവാവ് മരിച്ചു#shorts #news #accident

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top