"> Skip to content
Sample Header Banner
October 27, 2026
⌕
Breaking

ഓട്ടത്തിനിടെ കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് കനത്ത പുക; കൊടകര മേൽപ്പാലത്തിൽ യാത്രക്കാർ പരിഭ്രാന്തരായി ഇറങ്ങിയോടി

October 27, 2026
Share this post to
🌐 Select your Language: Current: മലയാളം

കൊടകര: ദേശീയപാതയിൽ കൊടകര മേൽപ്പാലത്തിന് മുകളിൽ ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് കനത്ത തോതിൽ പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം.

ചാലക്കുടിയിൽ നിന്നും തൃശ്ശൂരിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസിലാണ് പുക ഉയർന്നത്. മുൻഭാഗത്തുനിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ഡ്രൈവർ ബസ് ഒതുക്കി നിർത്തുകയായിരുന്നു. ഇതോടെ യാത്രക്കാർ പരിഭ്രാന്തരായി വേഗത്തിൽ പുറത്തേക്ക് ഇറങ്ങിയോടി. യാത്രക്കാർ ആർക്കും തന്നെ പരിക്കേൽക്കുകയോ മറ്റ് അപായങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ല.

Get more updates from Pudukad News on Google