‘അർണബ്’ അതിതീവ്ര ചുഴലിക്കാറ്റായി ആന്ധ്രാ തീരത്തേക്ക് നീങ്ങുന്നു: കേരളത്തിൽ ശക്തമായ മഴ ലഭിക്കും, 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് | Very Severe Cyclone Arnab

Current: മലയാളം

തിരുവനന്തപുരം: മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അർണബ്’ ചുഴലിക്കാറ്റ് കൂടുതൽ ശക്തമായി ‘അതിതീവ്ര ചുഴലിക്കാറ്റായി’ മാറിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം വരെ പടിഞ്ഞാറ് – വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ്, തുടർന്ന് വടക്കു പടിഞ്ഞാറൻ ദിശയിലേക്ക് മാറി ഒക്ടോബർ 28 ഉച്ചയ്ക്ക് മുൻപായി കരതൊടും.(Very Severe Cyclone Arnab To Make Landfall In Andhra Pradesh Yellow Alert In Kerala)
ആന്ധ്രാപ്രദേശിലെ ബാപട്ലക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള യാനം തീരത്തുകൂടിയാകും ഇത് കരയിലേക്ക് പ്രവേശിക്കുക. കരതൊടുമ്പോൾ മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും, ചില സമയങ്ങളിൽ പരമാവധി 140 കിലോമീറ്റർ വരെയും വേഗതയിൽ വീശിയടിക്കാൻ സാധ്യതയുണ്ട്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഒക്ടോബർ 27-ന് വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Story Summary
Very Severe Cyclonic Storm Arnab over the Westcentral Bay of Bengal is expected to make landfall between Bapatla and Visakhapatnam on October 28 morning with wind speeds up to 140 kmph. Under its influence, isolated heavy rainfall accompanied by squally winds is predicted in Kerala, with Yellow Alerts issued for Thiruvananthapuram, Kollam, Pathanamthitta, Kottayam, and Idukki districts on October 27.






