ഗ്യാനേഷ് കുമാറിനെതിരായ ‘മോക്ക് ഇംപീച്ച്മെന്റി’ന് അനുമതി നിഷേധിച്ച് ഡൽഹി പോലീസ്: പക്ഷപാത ആരോപണവുമായി കോൺഗ്രസ് | Delhi Police

Current: മലയാളം

ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷ സഖ്യം നടത്താനിരുന്ന മാതൃകാ പൊതു വിചാരണയ്ക്ക് അനുമതി നിഷേധിച്ച് ഡൽഹി പോലീസ്. കേന്ദ്ര സർക്കാരിന്റെയും പോലീസിന്റെയും നീക്കം പക്ഷപാതപരമാണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തി.(Delhi Police Denies Permission For Mock CEC Impeachment)
നവംബർ 1-ന് നടത്തുന്ന കൂറ്റൻ റാലിക്ക് മുന്നോടിയായി ഒക്ടോബർ 30-ന് അശോകാ ഹോട്ടലിലായിരുന്നു മോക്ക് ഇംപീച്ച്മെന്റ് ആദ്യം നിശ്ചയിച്ചിരുന്നത്. ഹോട്ടലിലും മറ്റ് ഇൻഡോർ സ്റ്റേഡിയങ്ങളിലും അനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പരിപാടി റാംലീല മൈതാനത്തേക്ക് മാറ്റാൻ സംഘാടകർ ശ്രമിച്ചു. ഒക്ടോബർ 25 മുതൽ നവംബർ 3 വരെ റാംലീല മൈതാനം ബുക്ക് ചെയ്തിരുന്നെങ്കിലും ഡൽഹി പോലീസ് ഇവിടേയും പ്രോഗ്രാമിന് അനുമതി നൽകിയില്ല.
ഭരണകക്ഷി നേതാക്കൾക്ക് ബിസിനസ് കേന്ദ്രങ്ങളിൽ പോലും പ്രകടനങ്ങൾ നടത്താൻ അനുമതി നൽകുമ്പോൾ പ്രതിപക്ഷത്തോട് ഇരട്ടത്താപ്പാണ് പോലീസ് കാണിക്കുന്നതെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. അതേസമയം, നവംബർ 1-ന് റാംലീല മൈതാനത്ത് സംഘടിപ്പിക്കുന്ന മഹാറാലിയുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പത്ത് ലക്ഷത്തിലധികം ആളുകൾ റാലിയിൽ പങ്കാളികളാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഭാരവാഹികൾ വ്യക്തമാക്കി. വരാനിരിക്കുന്ന പ്രതിഷേധത്തിൽ കൂടുതൽ രാഷ്ട്രീയ പാർട്ടികളെ അണിനിരത്താനുള്ള ചർച്ചകളും പ്രതിപക്ഷ സഖ്യം തുടരുന്നുണ്ട്.
Story Summary
The Delhi Police has denied permission for a planned mock public impeachment of Chief Election Commissioner Gyanesh Kumar by the opposition alliance. Following venue refusals at Ashoka Hotel and Ramlila Ground, the Congress accused the government and police of showing bias and political double standards. Despite the setback, the opposition is pushing forward with its massive rally at Ramlila Ground on November 1, expecting over ten lakh participants.






