‘അർണബ്’ ചുഴലിക്കാറ്റ്: 89,000 പേരെ ഒഴിപ്പിച്ചു; ആന്ധ്രയിലടക്കം കനത്ത ജാഗ്രത | Cyclone Arnab

Current: മലയാളം

വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘അർണബ്’ ചുഴലിക്കാറ്റ് കൂടുതൽ ശക്തമാകുന്നു. ഇതേത്തുടർന്ന് ഇന്ത്യയുടെ കിഴക്കൻ തീരപ്രദേശങ്ങളിൽ വൻ സുരക്ഷാ മുൻകരുതലുകളും ദുരന്തനിവാരണ പ്രവർത്തനങ്ങളും ആരംഭിച്ചു. ഒക്ടോബർ 28 രാവിലെയോടെ ആന്ധ്രാപ്രദേശിലെ ബാപട്ലക്കും വിശാഖപട്ടണത്തിനും ഇടയിൽ അർണബ് തീരം തൊടുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.(Cyclone Arnab Intensifies 89000 Evacuated Trains Cancelled Schools Shut)
തീരം തൊടുമ്പോൾ മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും, ചിലപ്പോൾ പരമാവധി 140 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റടിക്കാൻ സാധ്യതയുണ്ട്. കനത്ത മഴയ്ക്കും പ്രളയ സാധ്യതയ്ക്കും സാധ്യതയുള്ളതിനാൽ മുൻകരുതലിന്റെ ഭാഗമായി താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് 89,000-ത്തോളം ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ദുരന്തനിവാരണ സേനയെയും പ്രദേശങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ജനജീവിതവും യാത്രാസൗകര്യങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. 60-ലധികം ട്രെയിൻ സർവീസുകൾ പൂർണ്ണമായി റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ഒഡീഷയിലെ തീരദേശ ജില്ലകളിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദ്ദേശമുണ്ട്. ആന്ധ്രാപ്രദേശിന് പുറമെ ഒഡീഷ, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
Story Summary
Cyclone Arnab has intensified over the Bay of Bengal and is expected to cross the Andhra Pradesh coast between Bapatla and Visakhapatnam on October 28 with wind speeds reaching up to 140 kmph. Around 89,000 people have been evacuated to safer locations, over 60 trains have been cancelled, and educational institutions in vulnerable areas have been shut down. Authorities are on high alert as heavy rainfall is forecasted across Andhra Pradesh, Odisha, Telangana, and Chhattisgarh.






