തൃപ്രയാർ : കഴിമ്പ്രം രാജരാജേശ്വരി ക്ഷേത്രത്തിലെ മകരപ്പത്ത് മഹോത്സവം 24 ന് ആഘോഷിക്കും. ഞായറാഴ്ച കൊടിയേറ്റം. വൈകിട്ട് 7 മണിക്ക് നടത്തും. ജനുവരി.24.രാവിലെ ശീവേലി. വൈകുന്നേരം നാലിന് പകൽ പൂരം ഏഴ് ആനകൾ പങ്കെടുക്കും.
പഞ്ചവാദ്യം മടവാക്കര അപ്പുകുട്ടനും സംഘവും നേതൃത്വം നൽകും. തുടർന്ന് വർണ്ണ മഴ ഉണ്ടാകും. രാത്രി എട്ടിന് തിരുവനന്തപുരം സംഘ കേളി തിയറ്റേഴ്സ് ലക്ഷ്മണ രേഖ നാടകം അവതരിപ്പിക്കും. തുടന്ന് വിളക്കിനെഴുന്നള്ളിപ്പ് നടക്കും. 25 ന് രാവിലെ എട്ടിന് ആറാട്ടു നടക്കും.
വാർത്ത സമ്മേളനത്തിൽ ക്ഷേത്രം ഭാരവാഹികളായ വി.യു. ഉണ്ണികൃഷ്ണൻ, വി.ആർ. രാധാകൃഷ്ണൻ, വി.കെ.ഹരിദാസ്, വി.കെ.ശശീ ധരൻ എന്നിവർ പങ്കെടുത്തു.


