തൃപ്രയാർ : സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസും ഡ്രൈവിങ് സ്കൂൾ ഏകോപന സമിതിയും ഐ എം എ തൃശ്ശൂരും സൈമൺസ് കണ്ണാശുപത്രിയും കിഴുപ്പിള്ളിക്കര ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കിഴുപ്പിള്ളിക്കര ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ വെച്ച് നടത്തിയ രക്തദാന ക്യാമ്പും സൗജന്യ നേത്രരോഗ നിർണ്ണയ ക്യാമ്പും നാട്ടിക നിയോജക മണ്ഡലം എം എൽ എ സി സി മുകുന്ദൻ ഉദ്ഘാടനം നിർവഹിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് താന്ന്യം ഡിവിഷൻ മെമ്പർ കെ.പി. സന്ദീപ് അധ്യക്ഷത വഹിച്ചു.
തൃപ്രയാർ സബ് ആർ ടി ഒ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദിലീപ് കുമാർ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി ലക്ഷ്മി വസന്തൻ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിജോ പുലിക്കോട്ടിൽ, താന്ന്യം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മീന സുനിൽ, താന്ന്യം ഗ്രാമപഞ്ചായത്ത് മെമ്പർ സജിത സുനിൽ കുമാർ, അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ നിഷാന്ത് എന്നിവർ സംസാരിച്ചു.</p>


