തൃശൂർ : ശസ്ത്രക്രിയയെ തുടർന്ന് വീട്ടമ്മ മരിച്ചതായി പരാതി. എങ്കക്കാട് പള്ളത്ത് വീട്ടിൽ മുരളീധരൻ ഭാര്യ നിർമ്മല (52) ആണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഓട്ടുപാറ ജില്ല ആശുപത്രിയിൽ ഗർഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്കായി വെള്ളിയാഴ്ച പ്രവേശിപ്പിച്ചിരുന്നു. ബന്ധുക്കൾ പോലീസിൽ പരാതി നൽകി.


