loader image

എരണേഴത്ത് ശ്രീഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ചുള്ള ദേവിയുടെ ഗ്രാമപ്രദക്ഷിണം നടന്നു.

തളിക്കുളം : എരണേഴത്ത് ശ്രീഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ചുള്ള ദേവിയുടെ ഗ്രാമപ്രദക്ഷിണം നടന്നു. താലപ്പൊലിയേന്തിയ സ്ത്രീജനങ്ങളും നിരവധി കുടുംബാംഗങ്ങളും മറ്റുഭക്തനങ്ങളും ഗ്രാമപ്രദിക്ഷണത്തെ അനുഗമിച്ചു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരനും ചെണ്ടമേളവും കരിമരുന്നു പ്രയോഗവും ഗ്രാമ പ്രദിക്ഷണത്തിന് കൊഴുപ്പേകി..
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പ്രകാശൻ തന്ത്രിയും മേൽശാന്തി  ധനേഷ് ശാന്തിയും മുഖ്യ കർമ്മികരായി. ഇന്ന് വൈകീട്ട് 7 മണിക്ക് സുപ്രസിദ്ധ നാടൻ പാട്ടുകലാകാരി പ്രസീത ചാലക്കുടിയുടെ  നാടൻ പാട്ടു കച്ചേരിയും(ഉറവ്) അരങ്ങേറും.
ചടങ്ങുകൾക്ക് പ്രസിഡന്റ്‌ പ്രിൻസ് മദൻ, സെക്രട്ടറി ഇ. ബി ഗുണശീലൻ, വൈസ് പ്രസിഡന്റ്‌ ഇ. വി. എൻ. പ്രേം ദാസ്, ജോ. സെക്രട്ടറി സ്മിത്ത് ഇ. വി.  എസ്. ട്രഷറർ ഷൈജു ഇ. എസ്
എന്നിവർ നേതൃത്വം നൽകി.

Spread the love
See also  കൈപ്പമംഗലം മൂന്നുപീടികയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം.

Leave a Comment

Your email address will not be published. Required fields are marked *

New Report

Close