തളിക്കുളം എരണേഴത്ത് ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ഭാഗമായി, ഇന്ന് (ജനുവരി 19 തിങ്കൾ) രാത്രി 9 ന് പള്ളിവേട്ട. നാളെ (ജനുവരി 20 ചൊവ്വ) ക്ഷേത്ര മഹോത്സവം. രാവിലെ 8.30 മുതൽ പ്രഭാത ശീവേലി,3 ന് 9 ആനകളെ അണിനിരത്തിയുള്ള കാഴ്ചശീവേലിക്ക് നാദബ്രഹ്മം ചേലക്കരക്കുട്ടൻ & പാർട്ടി നയിക്കുന്ന പഞ്ചവാദ്യം.
കലയ്മാമണി അത്തല്ലൂർ ശിവൻ, ആസ്ഥാന വിദ്വാൻ മേള ശ്രീ പൂനാരി ഉണ്ണികൃഷ്ണൻ & പാർട്ടി നയിക്കുന്ന പാണ്ടിമേളവും നടക്കും. തുടർന്ന് 7 ന് വർണ്ണമഴ, 8.30 ന് തായമ്പക ,21 ബുധൻ പുലർച്ചെ 2 ന് എഴുന്നള്ളിപ്പ്, രാവിലെ 7 ന് നമ്പിക്കടവിലേക്ക് ആറാട്ടിന് എഴുന്നള്ളിപ്പ്. 8 ന് ആറാട്ട്. തുടർന്ന് കൊടിക്കൽ പറ, കൊടി ഇറക്കൽ,മംഗള പൂജയോടെ സമാപനമാകും.


