കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ. സി. ഡാനിയേൽ പുരസ്‌കാരം പ്രശസ്ത നടി ശാരദ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങും. മമ്മൂട്ടി, ടൊവിനോ തോമസ്, ആസിഫ് അലി, ഷംല ഹംസ, ലിജോമോൾ ജോസ്, ജ്യോതിർമയി, സൗബിൻ ഷാഹിർ, സിദ്ധാർഥ് ഭരതൻ, ചിദംബരം, ഫാസിൽ മുഹമ്മദ്, സുഷിൻ ശ്യാം, സമീറ സനീഷ്, സയനോര ഫിലിപ്പ്, വേടൻ എന്നിവരടക്കം 51 ചലച്ചിത്ര പ്രതിഭകൾക്ക് സംസ്ഥാന അവാർഡുകൾ സമ്മാനിക്കും.
മലയാള സിനിമകൾ ലോകോത്തര നിലവാരം പുലർത്തുകയും മുഴുവൻ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതുമാണ്. ഓരോ സിനിമകളും ഒന്നിനൊന്ന് മികച്ചതായിരിക്കെ മലയാള സിനിമകളുടെ 2024-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ സമർപ്പണച്ചടങ്ങ് ജനുവരി 25 ഞായറാഴ്ച നടക്കും. വൈകിട്ട് 6.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് അവാർഡുകൾ വിതരണം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.


