ആളൂർ സ്റ്റേഷൻ റൗഡിയും നിരവധി കേസിലെ പ്രതിയുമായ മുരിയാട് വെള്ളിലാംകുന്ന് ദേശത്ത്, തോട്ടുപുറത്ത് വീട്ടിൽ ഗുമ്മൻ എന്ന് വിളിക്കുന്ന സനീഷിനെ ( 28), കാപ്പ ചുമത്തി ആറ് മാസത്തേക്ക് ജയിലിലാക്കി.
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാർ IPS നല്കിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ.എ.എസ് ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. സനീഷ് ആളൂർ, കൊടകര, പുതുക്കാട് പോലീസ് സ്റ്റേഷനുകളിലായി മൂന്ന് വധശ്രമകേസുകളും മൂന്ന് അടിപിടികേസും അടക്കം 6 ക്രിമിനൽകേസുകളിലെ പ്രതിയാണ്.
ആളൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജിമോന്‍ ബി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസർ ജിബിന്‍ എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.


