കഴിമ്പ്രം വാലിപ്പറമ്പിൽ ശ്രീ ഭദ്രകാളി അന്നപൂർണേശ്വരി ക്ഷേത്രം മഹോത്സവം ആഘോഷിച്ചു. രാവിലെ മഹാഗണപതിഹവനം, ഉഷപൂജ, കലശപൂജ, കലശാഭിഷേകം, ശീവേലി എഴുന്നള്ളിപ്പ്, ഉച്ചപൂജ, ഉച്ചയ്ക്ക് പ്രസാദഊട്ട്, വൈകിട്ട് മൂന്ന് ആനകളോട് കൂടി പകൽ പൂരം, പറയെടുപ്പ്, ദീപാരാധന, വർണ്ണമഴ, രാത്രി തായമ്പക, അന്നദാനം, തുടർന്ന് നാടകം, വടക്കും വാതിൽ ഗുരുതി, പുലർച്ചെ എഴുന്നള്ളിപ്പ് എന്നിവ നടന്നു.
ക്ഷേത്രം ക്ഷേത്രം തന്ത്രി ചെമ്മാലിൽ നാരായണൻകുട്ടി ശാന്തി മുഖ്യ കാർമികനായി. പ്രസിഡൻ്റ് രാജീവൻ വി.കെ, സെക്രട്ടറി സ്വപ്ന ജോളി, ട്രഷറർ അഭിമന്യു വി.ജി, വൈസ് പ്രസിഡൻ്റ് പവിത്രൻ വി ജെ, ജോയിൻ സെക്രട്ടറിമാരായ ബിനോയ്, അഡ്വ. സന്തോഷ് ബാബു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. നിരവധി ഭക്തർ ചടങ്ങുകളിൽ പങ്കെടുത്തു


