തൃപ്രയാർ : നാട്ടിക ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം പ്രിയദർശിനി ലിങ്ക് റോഡ് നിർമാണം പൂർത്തീകരിച്ച് റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി വിനു നിർവഹിച്ചു. വാർഡ് മെമ്പർ ടി സി ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അംഗങ്ങളായ സീന ഉണ്ണികൃഷ്ണൻ ,സുബില പ്രസാദ് ,സിന്ധു സിദ്ധപ്രസാദ് ,പവിത്രൻ കെ വി ,തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു .55 ദിവസത്തെ തൊഴിൽ ദിനങ്ങൾ കൊണ്ട് 425931 രൂപ ചിലവഴിച്ചാണ് തൊഴിലുറപ്പ് പദ്ധതിയിൽ റോഡ് നിർമാണം പൂർത്തീകരിച്ചത്.


