കല്ലൂർ:വൃത്തിയാക്കുന്ന കിണറിൻ്റെ സമീപത്ത് നിൽക്കുകയായിരുന്ന യുവാവ് ആൾമറ ഇടിഞ്ഞ് കിണറിൽ വീണ് മരിച്ചു. കല്ലൂർ മാവിൻച്ചുവട് വട്ടപുള്ളി വീട്ടിൽ ജയൻ (47) ആണ് മരിച്ചത്. ചൊവ്വ രാവിലെ 10 ഓടെയോടെയാണ് അപകടം. വീടിന് സമീപത്തുള്ള പറമ്പിലെ കിണർ വൃത്തിയാക്കുന്നതിനിടെ കിണറിന്റെ ആൾമറ ഇടിയുകയായിരുന്നു. ഇതോടെ ആൾമറയിൽ പിടിച്ചുനിന്ന ജയൻ കിണറ്റിലേക്ക് വീണു. പുതുക്കാട് അഗ്നിരക്ഷാസേന എത്തിയാണ് ജയനെ കിണറ്റിൽനിന്ന് പുറത്തെത്തിച്ചത്. പരിക്കേറ്റ ജയനെ ആദ്യം വെണ്ടോരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പുതുക്കാട് താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം ബുധൻ രാവിലെ 9.30ന് കൊഴുക്കുള്ളി ഓർമക്കൂട് ശ്മശാനത്തിൽ. അച്ഛൻ: പരേതനായ കൃഷ്‌ണൻകുട്ടി. അമ്മ: ശാന്ത. സഹോദരങ്ങൾ: ഷാബു, രജീന്ദ്രൻ, പരേതനായ മോഹനൻ


