കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും, ജനകീയ മുഖവുമായിരുന്ന എം എൻ ഗോവിന്ദൻ നായരുടെ നാമധേയത്തിൽ എറിയാട് പേബസാറിൽ പ്രവർത്തിച്ചിരുന്ന എം എൻ സ്മാരക ആർട്സ് & സ്പോർട്സ് ക്ലബ്ബ് പുന:സംഘടിപ്പിച്ചു. ക്ലബ്ബിൻ്റെ ഔപചാരികമായ ഉദ്ഘാടനം എഴുത്തുകാരനും, ക്ലബ്ബിൻ്റെ മുൻകാല പ്രവർത്തകനുമായിരുന്ന സിദ്ധീഖ് അമ്പലപ്പുഴ നിർവ്വഹിച്ചു. പ്രസിഡൻ്റ് അരുൺജിത്ത് കാനപ്പിള്ളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാഹിദ് അബ്ദുള്ള സ്വാഗതം പറഞ്ഞു. എം.എം.നിസാർ, പി.കെ.ബിജു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഷെഫീർ മാടവന, ടി.എം.മുഹമ്മദ്, ഷിഹാബ് കാരുണ്യ, സഹജൻ ഏപ്പിള്ളി, റഹീം, കരീം പുന്നക്കൽ, കെ.എം.മുഹമ്മദ്, കെ.വി.ഷാജു, സുരേഷ് എന്നിവർ പങ്കെടുത്തു.


