വലപ്പാട് സെയ്ന്റ് സെബാസ്ററ്യൻസ് ദൈവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ 526-ആം അമ്പ് തിരുനാളിന്. കൊടിയേറി. ദൈവാലയ വികാരി റവ. ഫാ. ജെൻസ് തട്ടിൽ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി.
2026 ജനുവരി 21 മുതൽ 29 വരെ നവനാൾ കുർബ്ബാന ഉണ്ടായിരിക്കുന്നതാണ്. 2026 ജനുവരി 29 വ്യാഴം വൈകീട്ട് 7 മണിക്ക് ദീപാലങ്കാരം സ്വിച്ച് ഓൺ കർമ്മം കെ. അനിൽ കുമാർ (SHO ഓഫ് പോലീസ്, വലപ്പാട്) നിർവ്വഹിക്കും.
2026 ജനുവരി 30 വെള്ളി രാവിലെ 6:30-ന് ലദീഞ്ഞു, ദിവ്യബലി, നൊവേന എന്നീ തിരുക്കർമ്മങ്ങൾക്കു ശേഷം വെഞ്ചിരിച്ച അമ്പുകൾ കുടുംബകൂട്ടായ്മ ഭാരവാഹികൾ ഏറ്റുവാങ്ങും. തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിപ്പ്. വൈകീട്ട് 6:40-ന് പകൽ അമ്പ് എഴുന്നള്ളിപ്പുകളുടെ സമാപനം വൈകീട്ട് 6:45-ന് വെസ്പര, തിരുസ്വരൂപങ്ങളുടെ എഴുന്നള്ളിപ്പ് രാത്രി 10:30-ന് രാത്രി അമ്പ് എഴുന്നള്ളിപ്പുകളുടെ സമാപനം.
2026 ജനുവരി 31 ശനി തിരുനാൾ ദിനത്തിൽ രാവിലെ 6:30-ന് ലദീഞ്ഞു, ദിവ്യബലി, നൊവേന
രാവിലെ 10:30-ന് ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് റവ. ഫാ. രാജു അക്കര (ഡയറക്ടർ, സെയ്ന്റ് ജോസഫ്‌സ് ഹോം, പുല്ലഴി) മുഖ്യ കാർമികത്വം വഹിക്കും,
വൈകീട്ട് 4:30-ന് ലദീഞ്ഞു, ദിവ്യബലി, നൊവേന തുടർന്ന് വൈകീട്ട് 5:30-ന് തിരുനാൾ പ്രദക്ഷിണം തുടർന്ന് ബാന്റ് വാദ്യം, വർണ്ണമഴ, തിരുമുറ്റമേളം.
2026 ഫെബ്രുവരി 1, ഞായർ രാവിലെ 6:30-ന് ദിവ്യബലി വൈകിട്ട് 5:30-ന് ദിവ്യബലി ശേഷം 525-ആം ജൂബിലി സമാപനസമ്മേളനം തുടർന്ന് മ്യൂസിക് ഷോ, 2026 ഫെബ്രുവരി 2 തിങ്കൾ
രാവിലെ 6:30-ന് ഇടവകയിലെ പരേതർക്കു വേണ്ടിയുള്ള ദിവ്യബലി, അന്നിദ, സെമിത്തേരിയിൽ ഒപ്പീസ്


