കയ്പ്പമംഗലം : കെഎസ്ഇബി ലൈനിലെ ജോലിക്കിടെ തൊഴിലാളികൾക്ക് ഷോക്കേറ്റു. ഇലക്ട്രിസിറ്റി പോസ്റ്റിന് മുകളിൽ ജോലി നടന്നുകൊണ്ടിരിക്കെ വൈദ്യുതി പ്രവാഹമുണ്ടായതാണ് അപകടത്തിന് കാരണം. കയ്പമംഗലം പനമ്പിക്കുന്നിൽ ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ ആണ് അപകടമുണ്ടായത്.
മൂന്ന് പേരാണ് പോസ്റ്റിന് മുകളിൽ ജോലി ചെയ്തുകൊണ്ടിരുന്നത് മൂന്ന് പേർക്കും ഷോക്കേറ്റെങ്കിലും ഒരാൾക്കേ പരിക്കുള്ളൂ. കരാർ തൊഴിലാളിയായ അസം സ്വദേശി ബൈനൂൽ ഇസ്‌ലാംനാണ് പരിക്ക് ഇയാളെ കയ്പമംഗലം ഗായിഡിയൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
എങ്ങനെയാണ് ലൈനിൽ വൈദ്യുതി പ്രവാഹം ഉണ്ടായതെന്ന് വ്യക്തതയില്ല. ജോലി സമയത്ത് ചെയ്യേണ്ടതായ എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.


