loader image

ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചു; 2 പേർക്ക് പരിക്ക്

തൃപ്രയാർ:ദേശീയപാത 66 തൃപ്രയാർ – വലപ്പാട് ബൈപ്പാസിൽ വിവാഹ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കൂരിക്കുഴി മേലറ്റത്ത് ജംഷീദ് (17), സഹോദരൻ റംഷീദ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന ഏതാനും പേർക്ക് നിസാര പരിക്കേറ്റു. ആനവിഴുങ്ങിക്കു സമീപം വ്യാഴാഴ്‌ 5.15 ഓടെയാണ് അപകടം ഉണ്ടായത്. മഞ്ചേരിയിൽ വിവാഹം കഴിഞ്ഞ് വരൻ്റെ നാടായ കയ്‌പമംഗലം കുരിക്കുഴിയിലേക്ക് തിരിച്ചു വരികയായിരുന്ന സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. ആന വിഴുങ്ങി ബൈപാസിൽ നിന്ന് സർവീസ് റോഡിലേക്ക് കയറുന്നതിനിടയിൽ മുന്നിലുണ്ടായിരുന്ന ടൂറിസ്റ്റ് ബസിനെ മറി കടക്കാൻ കാർ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ബസിന്റെ മുൻവശത്ത് ഇടിച്ച കാർ സമീപത്തെ പറമ്പിലേക്ക് തലകീഴായി മറിഞ്ഞു. നിയന്ത്രണം വിട്ട ബസ് റോഡരികിലുള്ള വീടിനു മുന്നിലും ഇടിച്ചു. വീടിൻ്റെ മുൻവശം പാടെ തകർന്നു. ഇതര സംസ്ഥാന തൊഴിലാളികൾ വാടകക്കു താമസിക്കുന്ന വീടായിരുന്നു ഇത്. എല്ലാവരും ജോലിക്കു പോയതിനാൽ വൻ ദുരന്തം ഒഴിവായി. കാറിലുണ്ടായിരുന്ന ചാലക്കുടി സ്വദേശികളും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കാർ ബസിനെ മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്‌സാക്ഷികൾ

Spread the love
See also  നന്ദഗോവിന്ദം ഭജൻസ് ചേർപ്പിൽ | Media 4 News

Leave a Comment

Your email address will not be published. Required fields are marked *

New Report

Close