ദേശീയപാതയിൽ കൈപ്പമംഗലം മൂന്നുപീടികയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാർ യാത്രികനായ യുവാവിന് പരിക്ക്. ഇരിഞ്ഞാലക്കുട സ്വദേശിയായ യുവാവിനാണ് പരിക്കേറ്റത് ഇയാളെ പുതിയകാവ് മിറാക്കിൾ ആംബുലൻസ് പ്രവർത്തകർ ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.
ഇന്ന് വൈകിട്ട് മൂന്നരയോടെ മൂന്നുപീടിക സെൻ്റിൽ ഇരിഞ്ഞാലക്കുട റോഡിലേക്ക് തിരിയുന്ന ഭാഗത്താണ് അപകടമുണ്ടായത്. തെക്കുഭാഗത്തുനിന്നും വന്നിരുന്ന കാർ ഇരിങ്ങാലക്കുട ഭാഗത്തേക്ക് തിരിയുന്നതിനിടയിൽ വടക്ക് ഭാഗത്തുനിന്നും വന്നിരുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിൽ മറ്റ് യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കില്ല.


