പെരിഞ്ഞനത്ത് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഓണപ്പറമ്പ് കക്കരിപ്പാടത്തിന് തെക്കുംഭാഗം കോഴിപ്പറമ്പില്‍ സുബീഷിൻ്റെ ഭാര്യ അര്‍ച്ചന (30) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി പത്തിന് അര്‍ച്ചനയെ തീപ്പൊള്ളലേറ്റ നിലയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
80 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ട് നാലരയോടെയാണ് മരിച്ചത്. സംസ്കാരം നാളെ പെരിഞ്ഞനം നിദ്ര ശ്മശാനത്തില്‍ നടക്കും


