തൃശ്ശൂർ : ദേശീയപാത മണ്ണുത്തി ഡോൺ ബോസ്കോ കോളേജിന് സമീപം കെഎസ്ആർടിസി ബസിൽ കാറിടിച്ചതിനെ തുടർന്ന് കെഎസ്ആർടിസി ബസിന്റെ ചക്രം ഊരി തെറിച്ച് പോയി. പരിക്കേറ്റ കാർ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. മേഖലയിൽ വാഹന ഗതാഗതം ഭാഗികമായി തടസപ്പെട്ടു.


