loader image

രാസ ലഹരി, കള്ളനോട്ട്, വധശ്രമം തുടങ്ങി നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ദയാൽ റിമാന്റിലേക്ക്..

ഇരിങ്ങാലക്കുട : മയക്കുമരുന്നുകളും ലഹരിവസ്തുക്കളും വിൽപ്പന നടത്തുന്ന ആളുകൾക്കെതിരെ പിറ്റ് എൻ ഡി പി എസ് ആക്ട് പ്രകാരം (Prevention of Illicit Trafficking in Narcotic Drugs and Psychotropic Substance Act) തടങ്കലിൽ ആക്കുന്നതിന്റെ ഭാഗമായി നിരവധി മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയായ
തൃശ്ശൂർ ജില്ല എരനെല്ലൂർ വില്ലേജ് കേച്ചേരി സ്വദേശി പരപ്പുപറമ്പിൽ വീട്ടിൽ ദയാൽ 30 വയസ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിച്ച് ഉത്തരവ് നടപ്പിലാക്കും.
മയക്ക് മരുന്ന് ലഹരിക്കേസുകളിൽ ഒന്നിലേറെ തവണ അറസ്റ്റിലാകുന്നവരെയും ഇവരെ സാമ്പത്തികയായി സഹായിക്കുന്നവരെയും വിചാരണ കൂടാതെ ജയിലിൽ കരുതൽതടങ്കലിൽ വയ്ക്കാവുന്നതിനുമുള്ള നിയമമാണ് PIT NDPS നിയമം.
ദയാൽ 2022 ൽ തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് മാരക രാസ ലഹരിയായ 496 ഗ്രാം മെത്താഫിറ്റമിനും മായി അറസ്റ്റിലായ കേസ്സിലും, 2024 ൽ ഗുരുവായൂർ ടെമ്പിൽ പോലീസ് സ്റ്റേഷനിൽ വെച്ച് മയക്ക് മരുന്ന് ഉപയോഗിച്ച കേസ്സിലും, 2025 ൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വെച്ച് മാരക രാസ ലഹരിയായ 13.5 ഹാഷിഷ് ഓയിലും 4700 രൂപയുടെ വ്യാജ ഇന്ത്യൻ കറൻസി നോട്ടുകളുമായും അറസ്റ്റിലായ കേസിലും അടക്കം
മൂന്ന് മയക്കുമരുന്ന് കേസ്സിലും ഗുരുവായൂർ, കുന്നംകുളം പോലീസ് സ്റ്റേഷൻ പരിധികളിലായി ഒരു വധശ്രമക്കേസിലും ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസ്സിലും, മനുഷ്യ ജീവന് അപകടം വരുത്തുന്ന് പ്രവർത്തി ചെയ്ത കേസ്സിലും അടക്കം ആറ് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി കെ, എസ് ഐ മാരായ സാലിം.കെ, മനു ചെറിയാൻ, ജി എസ് സി പി ഒ മാരായ ജിജോ ജോസഫ്, സി പി ഒ മാരായ ഉണ്ണിക്കൃഷ്ണൻ, ജിനീഷ് എന്നിവർ പ്രതികളെ പിടികൂടുന്നതിലും PIT NDPS പ്രകാരമുള്ള നടപടികൾ ചെയ്യുന്നതിനും പ്രധാന പങ്ക് വഹിച്ചു.

Spread the love
See also  പാലിശ്ശേരി ശെരിശ്ശേരിക്കാവ് ഭഗവതി ക്ഷേത്രത്തിൽ പുതിയ ദീപസ്തംഭത്തിൻ്റെ സമർപ്പണം നടത്തി

Leave a Comment

Your email address will not be published. Required fields are marked *

New Report

Close