കൊടുങ്ങല്ലൂർ : കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി 3 വനിതകൾ ചേർന്ന് നടത്തി വന്നിരുന്ന സോഷ്യൽ സർവീസ്, 2025 ഫെബ്രുവരി 2 നു പ്രവാസികളടക്കമുള്ള 25 വനിതകൾ അംഗങ്ങളയുള്ള കേയറിങ് ഹാൻഡ്‌സ് കൂട്ടായ്മയായി മാറി. സമൂഹത്തിലെ ദുർബലർക്ക് ഒരു ചെറിയ ആശ്വാസമെങ്കിലും എത്തിക്കുക എന്ന നിലയിൽ തുടങ്ങിയ സംഘടനക്ക് മാസം തോറും ഭക്ഷ്യകിറ്റ് വിതരണം, ഡയാലിസിസ് കിറ്റ് വിതരണം, മരുന്ന് വേണ്ട പാവപ്പെട്ട രോഗികൾക്ക് മരുന്ന് വിതരണം തുടങ്ങി വിവിധ മേഖലയിൽ ശക്തമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ സാധിച്ചു.
വിവാഹദിനത്തിൽ മാത്രം ഉപയോഗിച്ച് അലമാരയിൽ പൂട്ടി വെക്കുന്ന വിവാഹ വസ്ത്രങ്ങൾ പാവപ്പെട്ടവർക് വിവാഹത്തിന് നൽകി വലിയൊരാശ്വാസം നൽകുന്ന നടപടിയും സംഘടന തുടർന്ന്‌വരുന്നു. കെയറിങ്ങ് ഹാൻഡ്സിന്റെ ഒന്നാമത് വാർഷികാഘോഷം പ്രസിഡന്റ് ബീന കാട്ടകത്ത് ഉൽഘാടനം ചെയ്തു. ചെയർവുമൺ ഹീര അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലൈല കുഞ്ഞുമൊയ്തീൻ റിപ്പോർട്ട് അവതരിപ്പിച്ചു.
അസ്മമുഹമ്മത് യൂസഫ്, മുംതസ് കൊടുങ്ങല്ലൂർ, ലൈല കരൂപടന്ന, സജിന സഫർ , റസിയ, സാജിത,സൈബു സലിം, സുഹരിയജസിൻ, പ്രഭ, അൻഷ തുടങ്ങിയവർ പ്രസംഗിച്ചു വെള്ളാങ്ങല്ലൂർ പഞ്ചായത്തിലെ നിർധന രോഗികൾക്കുള്ള ഡയാലിസ്കിറ്റ് കെയറിങ് ഹാൻസ് പ്രസിഡന്റ് ബീന കട്ടകത്ത് ജുമൈലാക്ക് കൈമാറി. ട്രഷറർ നൂർ ജഹാൻ മുഹമ്മത് നന്ദ പറഞ്ഞു. അംഗങ്ങൾ വിവിധ കലാപരിപാടികൾ നടത്തി.


