അന്നമനട:അന്നമനട പരമൻ്റെ സ്‌മരണാർഥം പരമൻ അന്നമനട ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നാലാമത് സർഗപ്രഭ പുരസ്‌കാരം കൈതപ്രം ദാമോദരന് ബെന്നി ബഹനാൻ എംപി സമ്മാനിച്ചു.25,000 രൂപയും പ്രശസ്‌തിപത്രവും ശിൽപ്പവുമാണ് പുരസ്‌കാരം. പഞ്ചായത്ത് പ്രസിഡന്റ് സുനിത സജീവൻ അധ്യക്ഷയായി. സംഗീത സംവിധായകൻ വിദ്യാധരൻ, ഡോ.സി രാവുണ്ണി എന്നിവർ മുഖ്യാതിഥികളായി. ഫൗണ്ടേഷൻ കൺവീനർ അന്നമനട ബാബുരാജ്, പി കെ കിട്ടൻ, അഡ്വ. വി വി ജയരാമൻ, ടി കെ സതീശൻ, പി ഡി ജോസ്, ഫാത്തിമ നിസാർ, ടി എൽ സുശീലൻ, സുരേഷ് അന്നമനട, ജലാലുദീൻ ഐക്കര, അസീസ് ചാലക്കുടി, കലാഭവൻ ഡെൻസൺ, പി കെ നൗഷാദ്, കെ സി ജഗജീവൻ, സ്‌മിത പി മേനോൻ, സ്വാതി സുധീർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. അനുസ്‌മരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അഖില കേരള ചലച്ചിത്ര ഗാനാലാപന മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‌തു. തുടർന്ന് അമ്മു ഔസേപ്പച്ചന്റെ ഭരതനാട്യവും അരങ്ങേറി


