തൃശൂർ:എം ഇ എസ് ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭഗമായി ജനുവരി 29 30 31 തീയതികളിൽ എം ഇ എസ് യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളത്ത് വെച്ച് സംസ്ഥാനതല കലോത്സവം “എം ഇ എസ് യൂത്ത് ഫെസ്റ്റ് 26 ” സംഘടിപ്പിക്കുന്നു.
രാജേന്ദ്ര മൈതാനയിലും ടൗൺഹാളിലുമുള്ള അഞ്ചോളം വേദികളിലായി നടത്തപ്പെടുന്ന കലോത്സവത്തിൽ കേരളത്തിലെ വിവിധ സർവകലാശാലയ്ക്ക് കീഴിലുള്ള എം ഇ എസ് എയ്ഡഡ്, സ്വാശ്രയ കോളേജുകളിൽ നിന്നായി 50 ഓളം ഇനങ്ങളിലായി 2500 ഓളം വിദ്യാർത്ഥികൾ മാറ്റുരക്കും.
തൃശൂർ ജില്ലയിലെ എം ഇ എസ് കോളേജിൽ നിന്നും 250 ഓളം പേർ പങ്കെടുക്കുമെന്ന് എം ഇ എസ് തൃശൂർ ജില്ലാ പ്രസിഡന്റ് പി.കെ.മുഹമ്മദ് ഷമീർ സെക്രട്ടറി കെ.എം.അബ്ദുൾ ജമാൽ യൂത്ത് വിംഗ് ജില്ലാപ്രസിഡന്റ് നസീർ കാതിയാളം സെക്രട്ടറി ആഫിർ എന്നിവർ അറിയിച്ചു.
29ന് എം ഇ എസ് പ്രസിഡന്റ് ഡോ. പി എ ഫസൽ ഗഫൂറിന്റെ നേതൃത്വത്തിൽ നടത്തുന്ന സാംസ്‌കാരിക ഘോഷയാത്രയോട് കൂടി ആരംഭിക്കുന്ന പരിപാടിയിൽ എം പി മാർ, എം എൽ എ മാർ, മേയർ, സിനിമ, സംഗീത രംഗത്തെ പ്രമുഖരായ ജയറാം, ജയൻ ചേർത്തല, സാനിയ അയ്യപ്പൻ, ഷെയിൻ നിഗം, സലിം ഹസ്സൻ, സൂരജ് ഹസ്സൻ തുടങ്ങിയവർ പങ്കെടുക്കും.


