പെരിഞ്ഞനം കൊറ്റംകുളത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. കൊറ്റംകുളം പടിഞ്ഞാറ് വാട്ടർ ടാങ്ക് പരിസരത്തുള്ള സിപിഎം വികെ ഗോപാലൻ ബ്രാഞ്ച് ഓഫീസിലാണ് അക്രമം നടന്നത്. ഇന്നലെ രാത്രി സിപിഎം പ്രവർത്തകർ ഓഫീസിലെത്തിയപ്പോഴാണ് അക്രമം നടന്ന വിവരം അറിയുന്നത്.
ഓഫീസിലെ മേശവലിപ്പുകളും, കസേരകളും തള്ളിമറിച്ചിട്ട നിലയിലാണ്. പുറത്തുണ്ടായിരുന്ന കസേരകൾ വലിച്ചെറിഞ്ഞ നിലയിലുമാണ്. ഓഫീസിനകത്ത് കൊടികളും മറ്റ് രേഖകളും തീയിടാനും ശ്രമം നടന്നിട്ടുണ്ട്. കയ്‌പമംഗലം പോലീസ് സ്ഥലത്തെത്തി അന്വഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ സിപിഎം ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.


