പുല്ലൂറ്റ് വി കെ രാജൻ മെമ്മോറിയൽ ഹൈസ്കൂൾ 1981-82 ബാച്ച് പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഓർമ്മചെപ്പിന്റെ രണ്ടാം വാർഷികവും പുതുവത്സരാഘോഷവും പുല്ലൂറ്റ് ഗ്രീൻലിയ ട്രീഹൌസിൽ വെച്ച് നടന്നു. ഓർമ്മചെപ്പ് രക്ഷാധികാരി പി എൻ വിനയചന്ദ്രൻ പരിപാടി ഉത്ഘാടനം ചെയ്തു. പി സി ബേബി റിപ്പോർട്ടും കെ എസ് രാജീവ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സെക്രട്ടറി എം കെ സഹദേവൻ, ജില്ലാഅക്ഷരോൽസവത്തിൽ കഥാരചനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ബാലവർമ്മ, വിദ്യാഭ്യാസരംഗത്ത് ഉന്നതവിജയം കൈവരിച്ചവർ എന്നിവരെ പരിപാടിയിൽ വെച്ച് പ്രസിഡന്റ് വി ആർ അനിൽകുമാർ മൊമെന്റോ സമ്മാനിച്ച് ആദരിച്ചു. ടി ആർ മിനി, കെ നന്ദകുമാർ, ശാന്ത എന്നിവർ സംസാരിച്ചു. പ്രസിഡന്റ് വി ആർ അനിൽകുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ എം കെ സഹദേവൻ സ്വാഗതവും കെ മധുസൂതനൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി പി എൻ വിനയചന്ദ്രൻ, എം കെ സഹദേവൻ(രക്ഷാധികാരികൾ), വി ആർ അനിൽകുമാർ(പ്രസിഡന്റ്), പി സി ബേബി(സെക്രട്ടറി), കെ എസ് രാജീവ്(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.


