സംസ്ഥാനത്തെ സ്വർണ്ണവില സർവ്വകാല റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നു. ചരിത്രത്തിൽ ആദ്യമായാണ് ഒരു ദിവസം ഇത്രയും വലിയ വർദ്ധനവ് സ്വർണ്ണവിലയിൽ രേഖപ്പെടുത്തുന്നത്. ഇന്ന് പവന് 8,640 രൂപയാണ് ഒറ്റയടിക്ക് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,31,160 രൂപയായി.
ഗ്രാമിന് 16,395 രൂപയാണ് ഇന്നത്തെ വില. അന്താരാഷ്ട്ര തലത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷ സാധ്യത വർദ്ധിച്ചതാണ് സ്വർണ്ണവിലയിലെ ഈ അസാധാരണ കുതിച്ചുചാട്ടത്തിന് കാരണമായി വിപണി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. ആഗോള തലത്തിലെ ഈ അനിശ്ചിതത്വം പ്രാദേശിക വിപണിയിലും പ്രതിഫലിച്ചതോടെ സ്വർണ്ണം സുരക്ഷിത നിക്ഷേപമായി മാറുകയും ഡിമാൻഡ് വർദ്ധിക്കുകയും ചെയ്തു.
ചരിത്രത്തിൽ ആദ്യമായി ഒരു ദിവസം ഇത്രയും ഉയർന്ന വർദ്ധനവുണ്ടായത് വിപണിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഈ വില വർദ്ധനവ് വരും ദിവസങ്ങളിലും തുടരുമോ എന്ന ആകാംഷയിലാണ് ഉപഭോക്താക്കളും വ്യാപാരികളും.


