loader image

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാളെ വരെ അവസരം..

സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ നാളെ വരെ അവസരം. ഓൺലൈനായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ്റെയോ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെയോ വെബ്സൈറ്റുകൾ വഴിയോ ബിഎൽഒമാർ വഴി നേരിട്ടോ അപേക്ഷകൾ സമർപ്പിക്കാം. സാധാരണ വോട്ടർമാരാകാൻ ഫോം 6, പ്രവാസി വോട്ടർമാരാകാൻ ഫോം 6 എ എന്നിവയാണ് ഉപയോ ഗിക്കേണ്ടത്. ഇപ്പോൾ അപേക്ഷിക്കുന്നവർക്ക് ഫെബ്രുവരി 21ന് പുറത്തിറങ്ങുന്ന എസ്ഐആർ അന്തിമപട്ടികയുടെ ഭാഗമാകാൻ അവസരമുണ്ട്. ഇതു കഴിഞ്ഞും പേരു ചേർക്കാൻ അവസരമുണ്ടെങ്കിലും സപ്ലിമെന്ററി വോട്ടർ പട്ടികയിലാണ് ഉൾപ്പെടുത്തുക.

The post വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാളെ വരെ അവസരം.. appeared first on Thrissur Vartha.

Spread the love
See also  മുനയ്ക്കൽ മേഖലയിലെ മിനി ബിവറേജിന് എക്‌സൈസിന്റെ പൂട്ട്

Leave a Comment

Your email address will not be published. Required fields are marked *

New Report

Close