ചാലക്കുടി : 2013 ഡിസംബർ 22 ന് ചാലക്കുടി പോട്ട സ്വദേശി പുത്തൻപുരക്കൽ വീട്ടിൽ വിൽസൺന്റെകടയിൽ നിന്ന് രാത്രിയിൽ സോഡ ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താൽ വാളും ഇരുമ്പുവടിയുമായി വിൽസന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി വാതിൽ പൊളിച്ച് വിൽസണെയും മകനെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ
മുങ്ങി നടന്നിരുന്ന പിടികിട്ടാപ്പുള്ളി വാറണ്ടുള്ള നിരവധി കേസുകളിൽ പ്രതിയും സ്റ്റേഷൻ റൗഡിയുമായ ചാലക്കുടി പോട്ട പനമ്പിള്ളി കോളേജ് മുത്രത്തിപ്പറമ്പിൽ വീട്ടിൽ ബാഷ എന്നു വിളിക്കുന്ന നിഷാദ് 36 വയസ്സ് എന്നയാളെ ഇന്ന് 28-01-2025 തിയ്യതി പുലർച്ചെ വരന്തരപ്പിള്ളിയിൽ നിന്നും തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു.
ഈ കേസ്സിൽ കോടതിയിൽ നിന്നും ജാമ്യമെടുത്ത് വിചാരണ നടപടികളിൽ സഹകരിക്കാതെ ഒളിവിൽ പോയതിനെ തുടർന്ന് പ്രതിയെ പിടികൂടുന്നതിനായി കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരമാണ് പ്രതിയെ വരന്തരപ്പിള്ളി പൗണ്ടിൽ ഒളിവിൽ കഴിയുകയായിരുന്ന വാടക വീട്ടിൽ നിന്നും പിടികൂടിയത്.
നിഷാദ് ചാലക്കുടി പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വധശ്രമക്കേസിലും ആയുധ നിയമപ്രകാരമുള്ള കേസിലും അടിപിടിക്കേസിലും അടക്കം മൂന്ന് ക്രിമിനൽക്കേസുകളിലെ പ്രതിയാണ്. ചാലക്കുടി പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ, എ എസ് ഐ ഷെറിൽ, സി.പി.ഒ മാരായ ദീപു, അജിത്ത്, രെതീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


