തൃപ്രയാർ : സംസ്ഥനത്തിൻ്റെ പ്രതിപക്ഷ നേതാവ് V D സതീശൻ നയിക്കുന്നപുതുയുഗ യാത്ര പിണറായി വിജയൻ സർക്കാരിൻ്റെ ഭരണ മാറ്റം ഉറപ്പിക്കുന്നത് ആയിരിക്കുമെന്ന് AICC സെക്രട്ടറി T N പ്രതാപൻ മുൻ എംപി പറഞ്ഞു. ജനങ്ങളെ ദുരിതത്തിലാഴ്ത്തിയും, ജനങ്ങളെ കൊള്ളയടിച്ചുമാണ് പിണറായി വിജയൻ്റ ഭരണം മുന്നോട്ട് പോയത്. പിണറായി വിജയൻെറ ഭരണം താഴെ ഇറക്കാനുള്ള അവസരത്തിനു വേണ്ടി കേരളം കാത്തിരിക്കുകയാന്നെന്നു TN പ്രതാപൻ കുട്ടി ചേർത്തു.
പ്രതിപക്ഷനേതാവ് നയിക്കുന്ന യാത്രയുടെ നാട്ടിക നിയോജക മണ്ഡലം സഘാക സമിതി രൂപികരണയോഗം ഉൽഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു TN പ്രതാപൻ.
UDF നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ അഡ്വ: ബിജുകുണ്ടുകുളം അധ്യക്ഷത വഹിച്ചു KPCC സെക്രട്ടറി സുനിൽ അന്തിക്കാട്, KK കൊച്ചു മുഹമ്മദ് , NV ഗിരിജൻ, KA ഹാറൂൺ റഷീദ്, വികാസ് ചക്രപാണി,C O ജേക്കബ്ബ് , K ദീലീപ് കുമാർ ,VR വിജയൻ നൗഷാദ് ആറ്റുപ്പറമ്പത്ത് , ശോഭ സുബിൻ, N S അയൂബ് , രഞ്ജില ഗിരി , KN ബാലസുബ്രഹ്മണ്യൻ, അഡ്വ : ലിജോ ജോൺ എന്നിവർ പ്രസംഗിച്ചു.
DCC ജന സെക്രട്ടറി അനിൽ പുളിക്കൽ ചെയർമാനായും ഇന്ത്യൻ യൂണിയർ മുസ്ലിലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് K A ഹാറൂൺ റഷീദ് ജനറൽ കൺവീനറായും ആഡ്വ :സുനിൽ ലാലൂർ വർക്കിംഗ് ചെയർമാൻ അഡ്വ ബിജു കുണ്ടുകുളം ട്രഷറായും വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
പഞ്ചായത്തു തലത്തിലും ,വാർഡ് തലത്തിലും പുതുയുഗ യാത്ര വിജയിപ്പിക്കുന്നതിനു വേണ്ടി യോഗങ്ങങ്ങൾ വിളിച്ചു ചേർക്കാൻ തീരുമാനിച്ചു ഫെബ്രുവരി 6 മുതൽ മാർച്ച് 6 വരെയാണ് സംസ്ഥാനത്തൊട്ടാകെ പുതുയുഗ യാത്ര സഞ്ചരിക്കുക. ഫെബ്രുവരി 19 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്കാണ് തൃപ്രയാറിലെ സ്വീകരണ പരിപാടി.


