അഴീക്കോട്: എക്‌സൈസ് കൊടുങ്ങല്ലൂർ റേഞ്ചിലെ ഇൻസ്‌പെക്ടർ വി എസ് പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാന് KL 42 K 6463 ഡിയോ സ്കൂട്ടറിലും വീട്ടിലും സൂക്ഷിച്ച് വച്ച 72 കുപ്പി മദ്യം പിടികൂടിയത്. ഡ്രൈ ഡേ ദിനത്തോടനുബന്ധിച്ച് കൂടിയ വിലയിൽ വിൽക്കുവാനായി മാറ്റിവച്ച മദ്യ കുപ്പികളാണ് കൊടുങ്ങല്ലൂർ താലൂക്ക് അഴീക്കോട് വില്ലേജ് മുനയ്ക്കൽ ദേശത്ത് മാങ്ങാ പറമ്പിൽ വീട്ടിൽ 48 വയസ്സുള്ള ഷിനിൽ എന്ന കല്യാണിയിൽ നിന്നും പിടികൂടിയത്. നേരത്തെ മദ്യ വില്പന കേസുമായി ബന്ധപ്പെട്ട് കല്യാണിയെ എക്‌സൈസ് പിടികൂടിയിട്ടുള്ളതാണ്. മേത്തല, അഞ്ചപ്പാലം മുതൽ അഴീക്കോട് സുനാമി കോളനി വരെയുള്ള സ്ഥലങ്ങളിൽ ആവശ്യക്കാരുടെ പടിവാതിലിൽ എത്തിച്ച് കൊടുക്കുന്ന ഇയാളെ എക്‌സൈസ് നിരീക്ഷിച്ച് വരുകയായായിരുന്നു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ്മാരായ എ വി മോയിഷ്, പി ആർ സുനിൽകുമാർ, സി വി ശിവൻ,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അനീഷ് ഇ പോൾ, രാജേഷ് ടി, എം ഒ ബെന്നി, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഐ വി സാബു, കെ എം സിജാദ്,സനത് സേവിയർ വനിതാ സിവിൽ എക്‌സൈസ് ഓഫീസറായ ശ്രുതി സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ സി പി സഞ്ജയ് എന്നിവർ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.കൊടുങ്ങല്ലൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.


