PUDUKAD-NEWS-PUTHUKAD-NEWS

ദേശീയപാത പെരിഞ്ഞനം സെൻററിൽ സവാള ലോഡുമായി പോയിരുന്ന ലോറി ഇലക്ട്രിസിറ്റി പോസ്‌റ്റ് ഇടിച്ചു തകർത്തു.

ദേശീയപാത പെരിഞ്ഞനത്ത് സവാള ലോഡുമായി പോയിരുന്ന ലോറി ഇലക്ട്രിസിറ്റി പോസ്‌റ്റ് ഇടിച്ചു തകർത്തു. പെരിഞ്ഞനം സെൻററിൽ ഇന്ന് രാവിലെ ആറേമുക്കാലോടെയായിരുന്നു അപകടം. കർണാടകയിൽ നിന്നും എറണാകുളത്തേക്ക് ലോഡുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു, ആർക്കും പരിക്കില്ല.
പോസ്റ്റ് റോഡിൽ കുറുകെ വീണതിനാൽ കുറച്ച്‌നേരം ഗതാഗതതടസ്സം ഉണ്ടായി. അപകടത്തെ തുടർന്ന് സെൻ്ററിൽ വൈദ്യുതി തടസ്സം ഉണ്ടായിട്ടുണ്ട്. സവാള നിറച്ച നിരവധി ചാക്കുകൾ റോഡിൽ വീണു റോഡ് നിറയെ സവാളയായിരുന്നു.

Spread the love
See also  മുടിക്കോട് മേൽപ്പാതയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം; ഒരു കാർ തലകീഴായി മറിഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top