മികച്ച ജില്ലാ കളക്ടര്‍ക്കുള്ള ഐ.സി.ഡി.എസ് സംസ്ഥാന പുരസ്‌കാരം തൃശ്ശൂർ ജില്ലാ കളക്ടര്‍ അർജുൻ പാണ്ഡ്യൻ ഏറ്റുവാങ്ങി.

തൃശ്ശൂർ : വനിതാ ശിശു വികസന വകുപ്പ് സംയോജിത ശിശു വികസന സേവന പദ്ധതി 2024-25 ലെ മികച്ച പ്രവര്‍ത്തനത്തിനുള്ള മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജില്‍ നിന്നും തൃശ്ശൂർ ജില്ലാ കളക്ടര്‍ അർജുൻ പാണ്ഡ്യൻ ഏറ്റുവാങ്ങി. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ വനിത ശിശു വികസന വകുപ്പിന്റെയും നേതൃത്വത്തില്‍ നടത്തിയ സേവനങ്ങള്‍ക്കും ക്രിയാത്മകമായ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌കാരം.
ജില്ലാ ഭരണകൂടത്തോടൊപ്പം മികച്ച അങ്കണവാടി, അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പ്പര്‍മാര്‍ എന്നീ വിഭാഗങ്ങളിലായി 10 പുരസ്‌ക്കാരങ്ങള്‍ തൃശ്ശൂര്‍ ജില്ലയ്ക്ക് ലഭിച്ചു. മികച്ച അങ്കണവാടിയായി ഐസിഡിഎസ് കൊടകര സെ.നം 46 ഗ്യാലക്‌സി അങ്കണവാടിക്കുള്ള പുരസ്കാരവും മികച്ച അങ്കണവാടി വര്‍ക്കര്‍മാരായി ഐസിഡിഎസ് ചേര്‍പ്പിലെ വി.പി ബിന്ദു, ഐസിഡിഎസ് തളിക്കുളത്തെ കെ.ബി ഷീജ,
ഐസിഡിഎസ് ചാലക്കുടി അഡീഷണലിലെ പി.ബി വിജയകുമാരി, ഐസിഡിഎസ് മാളയിലെ സി.പി ആനി എന്നിവരും മികച്ച അങ്കണവാടി ഹെല്‍പ്പര്‍മാരായി ഐസിഡിഎസ് മതിലകത്തെ എം.സി ഇന്ദു, ഐസിഡിഎസ് ഒല്ലൂക്കര അഡീഷണലിലെ എം.പി ഷീല, ഐസിഡിഎസ് ചാലക്കുടി അഡീഷണലിലെ പി.പി അംബിക, ഐസിഡിഎസ് തളിക്കുളത്തെ ബി.ടി സുബി എന്നിവർക്കും പുരസ്കാരം ലഭിച്ചു.
വേദിയിൽ വെച്ച് അങ്കണവാടി ടീച്ചറായി 26 വർഷത്തെ സേവനം പൂർത്തിയാക്കിയ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ മാതാവ് ഉഷാകുമാരിയെയും മന്ത്രി വീണാ ജോര്‍ജ് ആദരിച്ചു. നിലവിൽ ഇടുക്കി ജില്ലയിലെ ഏലപ്പാറ പഞ്ചായത്തിലെ 46-ാം നമ്പർ അങ്കണവാടി ടീച്ചറാണ്.

Spread the love
See also  കാറിനുള്ളിൽ തോക്കുപയോഗിച്ച് മധ്യവയസ്കൻ ജീവനൊടുക്കിയ കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ

Leave a Comment

Your email address will not be published. Required fields are marked *

New Report

Close