കിഴുപ്പിള്ളിക്കര: തന്ത്രി ഇല്ലങ്ങളിൽ പ്രധാനിയായ കിഴുപ്പിള്ളിക്കര തരണനല്ലൂർ പടിഞ്ഞാറെ മനയ്ക്കൽ രാമൻ നമ്പൂതിരിപ്പാട് (81) അന്തരിച്ചു. റിട്ട..സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായിരുന്നു. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ പ്രധാന തന്ത്രിയായ പത്മനാഭൻ നമ്പൂതിരിപ്പാടിൻ്റെ ഇളയ സഹോദരനാണ് രാമൻ നമ്പൂതിരിപ്പാട്.
ഭാര്യ: സാവിത്രിക്കുട്ടി അന്തർജനം. മക്കൾ: അനൂപ് ( കെ എസ് എഫ് ഇ തൃപ്രയാർ ), അനിപ്രകാശ് (തന്ത്രി), ശ്രീറാം (തന്ത്രി). മരുമക്കൾ: ശ്രീധന്യ (പോലീസ് ഡിപ്പാർട്ടുമെൻ്റ് തൃശൂർ), വരദ ,ഇന്ദുജ.


